• Home
  • latest news
  • മോദിക്ക് പാർലമെൻറിൽ ഉജ്ജ്വല സ്വീകരണം…മോദി മോദി വിളികൾ

മോദിക്ക് പാർലമെൻറിൽ ഉജ്ജ്വല സ്വീകരണം…മോദി മോദി വിളികൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്‌സഭയിൽ ബിജെപി എംപിമാർ ഉജ്ജ്വല സ്വീകരണം നൽകി .

മോദി ..മോദി എന്ന വിളികൾക്കിടെ പാർട്ടി എംപിമാർക്കൊപ്പം സഭയിൽ കയറിയ പ്രധാനമന്ത്രിയെ കരഘോഷത്തോടെയാണ് അംഗങ്ങൾ എതിരേറ്റത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിർമല സീതാരാമൻ , അനുരാഗ് താക്കൂർ എന്നിവരും സന്നിഹിതരായിരുന്നു.

ഓസ്ട്രിയയിലെ നാഷണൽ കൗൺസിൽ ഓഫ് ഓസ്ട്രിയയുടെ പ്രസിഡന്റ് എച്ച്ഇ വുൾഫ്ഗാങ് സോബോട്കയുടെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ നിന്നുള്ള ഒരു പാർലമെന്ററി പ്രതിനിധി സംഘവും ഈ സമയം സഭയിൽ സന്നിഹിതരായിരുന്നു. ബിജെപി എംപിമാർ തങ്ങളുടെ നേതാവിനെ സ്വാഗതം ചെയ്യുന്നത് അവരും കൗതുക പൂർവം നോക്കിനിന്നു. പ്രതിനിധി സംഘത്തെ സ്പീക്കർ ഓം ബിർള സ്വാഗതം ചെയ്തു.

ധനമന്ത്രി നിർമല സീതാരാമൻ ജമ്മു കശ്മീരിനുള്ള ബജറ്റ് അവതരിപ്പിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ 1.58 ലക്ഷം കോടി രൂപയിലധികം അധിക ചെലവുകൾക്കായി കേന്ദ്രം അനുമതി തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *