• Home
  • kerala
  • കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി തിരുവനന്തപുരത്ത്‌ അറസ്റ്റിൽ

കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി തിരുവനന്തപുരത്ത്‌ അറസ്റ്റിൽ

കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി തിരുവനന്തപുരത്ത്‌ അറസ്റ്റിൽ. പൂന്തുറ പൊലീസാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത്‌ തമ്പാനൂരില്‍ വേഷം മാറി ലോഡ്‌ജില്‍ താമസിച്ച സിപ്‌സി ഇന്ന്‌ രാവിലെ ബീമാപള്ളിയില്‍ എത്തിയതായി പറയുന്നു. ബീമാ പള്ളിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ പൊലീസ്‌ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു എന്നാണ്‌ വിവരം.

കുഞ്ഞിനെ കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസിന്റെ കാമുകിയും കുട്ടിയുടെ അമ്മൂമ്മയുമായ സിപ്സിയുടെ ക്രിമിനൽ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷമാണു നടപടി.

സിപ്സിയുടെ പേരിൽ അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ മോഷണത്തിനും അതിക്രമത്തിനും മുൻപു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിക്കേസുകളുമുണ്ട്. കൊല്ലപ്പെട്ട നോറയെയും സഹോദരനെയും ലഹരി, അനാശാസ്യ പ്രവർത്തനങ്ങൾക്കു സിപ്സി മറയായി ഉപയോഗിക്കുകയായിരുന്നു എന്നു കുട്ടിയുടെ അമ്മ ആരോപിച്ചതിനെത്തുടർന്നാണു ബാലനീതി നിയമപ്രകാരം കേസെടുക്കാനുള്ള നിയമോപദേശം പൊലീസിനു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *