വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകുൽപുരി മേഖലയിൽ ചേരി പ്രദേശത്ത് വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലർച്ചെയുമായി ഉണ്ടായ തീപിടിത്തത്തിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഏഴു പേർ മരിക്കുകയും 60 ഓളം കുടിലുകൾ കത്തിനശിക്കുകയും ചെയ്തു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഫോൺ സന്ദേശം ലഭിച്ചതെന്ന് അഡീഷണൽ ഡിസിപി ദേവേഷ് മഹ്‌ല പറഞ്ഞു. എന്നാൽ ആദ്യം ഉണ്ടായ തീ പിടുത്തം അധികൃതരെ അറിയിച്ചിട്ടും ആരും എത്തിയില്ലെന്ന് ആരോപണം ഉയർന്നു.













