• Home
  • latest news
  • ഭഗവന്ത്‌ മാന്‍ ഇന്ന്‌ ഗവര്‍ണറെ കാണും…സത്യപ്രതിജ്ഞ തീര്‍ത്തും അപൂര്‍വ്വമായ രീതിയില്‍

ഭഗവന്ത്‌ മാന്‍ ഇന്ന്‌ ഗവര്‍ണറെ കാണും…സത്യപ്രതിജ്ഞ തീര്‍ത്തും അപൂര്‍വ്വമായ രീതിയില്‍

പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത്‌ മാന്‍ ഇന്ന്‌ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ കണ്ട്‌ സര്‍ക്കാര്‍ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീര്‍ത്തും വ്യത്യസ്‌തമായ രീതിയിലായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ആം ആദ്‌മിയുടെ പാര്‍ലമെന്റി പാര്‍ടി നേതാവായി ഇന്നലെ മാനിനെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന്‌ സംസ്ഥാന ചീഫ്‌ സെക്രട്ടറി, പൊലീസ്‌ മേധാവി എന്നിവരുടെ യോഗം മാന്‍ തന്റെ ചണ്ഡീഗഢിലെ വസതിയില്‍ വിളിച്ചു ചേര്‍ത്തു.


സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തീര്‍ത്തും വ്യത്യസ്‌തമായ രീതിയിലാണ്‌ നടത്താന്‍ പോകുന്നതെന്ന്‌ നേതാക്കള്‍ വ്യക്തമാക്കി. പതിവനുസരിച്ച്‌ രാജ്‌ഭവനിലാണ്‌ ചടങ്ങ്‌ നടത്തേണ്ടതെങ്കിലും ആ കീഴ്വവഴക്കം തെറ്റിക്കുകയാണ്‌.

രക്തസാക്ഷി ഭഗത്‌ സിങിന്റെ ഗ്രാമത്തിലായിരിക്കും ആം ആദ്‌മി സര്‍ക്കാരിന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ഡെല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ്‌ കെജരിവാള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *