• Home
  • kerala
  • മീഡിയ വൺ വിലക്ക് : കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ്…പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന അപേക്ഷ 15 ന് പരിഗണിക്കും

മീഡിയ വൺ വിലക്ക് : കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ്…പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന അപേക്ഷ 15 ന് പരിഗണിക്കും

മീഡിയ വൺ ടിവിയുടെ സംപ്രേക്ഷണ ലൈസൻസ് പുതുക്കാത്തതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു.

പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന ചാനലിന്റെ അപേക്ഷ കോടതി മാർച്ച് 15ന് കേൾക്കും.

കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നൽകിയ അപ്പീലിൽ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സുര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *