ഗോവയില്‍ 19 സീറ്റില്‍ വിജയിച്ച ബി.ജെ.പി. മൂന്ന് സ്വതന്ത്രരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി ഭൂരിപക്ഷത്തിന് ഇനി ആവശ്യമുള്ളത്. തൃണമൂലിന്റെ സഖ്യകക്ഷിയായിരുന്ന എം.ജി.പി അതായത് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ടിയും ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. സ്വതന്ത്രര്‍ ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഗോവയിലെ സാങ്കെലിമിൽ നിന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടർച്ചയായി മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ചു. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകനും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഉത്പൽ പരീക്കർ പനാജിയിൽ പരാജയപ്പെട്ടു. ബിജെപിയുടെ അറ്റനാസിയോ മോൺസെറേറ്റ് 710 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പനാജിയിൽ നിന്ന് വിജയിച്ചത്.
കോണ്‍ഗ്രസിന് 12 സീറ്റും ആംആദ്‌മി, തൃണമൂല്‍ കോണ്‍ഗ്രസ്-എം.ജി.പി. സഖ്യം ഇവയ്‌ക്ക് മൂന്നുവീതം സീറ്റും ആണ് ഉള്ളത്.
ബി.ജെ.പി. നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുന്നുണ്ട്.













