• Home
  • kerala
  • തിരുവല്ലം കസ്‌റ്റഡി മരണം: മൂന്നു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവല്ലം കസ്‌റ്റഡി മരണം: മൂന്നു പോലീസുകാര്‍ക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരത്ത്‌ തിരുവല്ലം പൊലീസ്‌ കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ്‌ മരിച്ച സംഭവത്തില്‍ മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു. രണ്ട്‌ എസ്‌.ഐ.മാര്‍ക്കും ഒരു ഗ്രേഡ്‌ എ.എസ്‌.ഐ.ക്കുമാണ്‌ സസ്‌പെന്‍ഷന്‍. നടപടിക്രമങ്ങളില്‍ വീഴ്‌ച വരുത്തിയതിനാണ്‌ സസ്‌പെന്‍ഷന്‍. തിരുവല്ലം ജഡ്‌ജിക്കുന്നില്‍ ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സുരേഷ്‌. കസ്റ്റഡിയിലെടുത്ത ശേഷം ഹൃദയാഘാതം ഉണ്ടായതിനാലാണ്‌ മരണം എന്നാണ്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. സുരേഷ്‌ ഉള്‍പ്പെടെ അഞ്ച്‌ പേരെയാണ്‌ പൊലീസ്‌ പിടിച്ചത്‌. നെഞ്ചുവേദനയെത്തുടര്‍ന്ന്‌ സുരേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവിടെ വെച്ച്‌ മരിച്ചതായും പൊലീസ്‌ പറയുന്നു. മര്‍ദ്ദനം മൂലമാണ്‌ സുരേഷ്‌ മരിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചതിനെത്തുടര്‍ന്ന്‌ കേസ്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറി.
ശരീരത്തില്‍ പരിക്കുകളോ മര്‍ദ്ദനത്തിന്റെ പാടുകളോ ഒന്നും ഇല്ലെന്നും ചില പാടുകളുള്ളത്‌ മരണകാരണമല്ലെന്നും റിപ്പോര്‍ട്ടുണ്ട്‌. മരണകാരണം മര്‍ദ്ദനമല്ലെന്നാണ്‌ ഔദ്യോഗിക വിശദീകരണം. എങ്കിലും കസ്‌റ്റഡിയില്‍ മര്‍ദ്ദിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുമെന്നും ക്രൈംബ്രാഞ്ച്‌ പറയുന്നു. സുരേഷിനൊപ്പം അറസ്റ്റിലായ മറ്റ്‌ നാലു പേരും ഇപ്പോഴും ജയിലിലാണ്‌.

Leave a Reply

Your email address will not be published. Required fields are marked *