വര്‍ഷങ്ങളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന മലയാളത്തിന്റെ പ്രിയനായിക മീരാ ജാസ്‌മിന്‍ വീണ്ടും വെളളിവെളിച്ചത്തിലേക്കുള്ള വരവറിയിച്ച് ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ സജീവമായി. ഗ്ലാമര്‍ ലുക്കില്‍ ഒരു വീഡിയോ മീര പോസ്‌റ്റ് ചെയ്‌തതും വൈറലായിരിക്കുന്നു. വളരെ ഗ്ലാമറസ് വീഡിയോ പോസ്‌റ്റു ചെയ്‌തുകൊണ്ട് താരം വീണ്ടും സിനിമയുടെ വാതില്‍ തുറക്കുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ മീര നായികയാവുന്നുണ്ട്. ജയറാം ആണ് നായകന്‍. ആറു വര്‍ഷം മുമ്പ് പത്തുകല്‍പനകള്‍ എന്ന സിനിമയില്‍ ആണ് മീര അവസാനമായി അഭിനയിച്ചത്. മലയാളികള്‍ എന്നുമോര്‍ക്കുന്ന താരം പിന്നീട് കുടുംബജീവിതത്തിലേക്ക് തിരിഞ്ഞ് സിനിമാമേഖലയില്‍ നിന്നു തന്നെ അകന്നു നില്‍ക്കുകയായിരുന്നു.
അതേസമയം ഈ വീഡിയോ മോശമായെന്നും മീരയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും നല്ല നടിയായിരുന്നല്ലോ എന്നും പല നെഗറ്റീവ് കമന്റുകളും പോസ്‌റ്റിന് കീഴെ ആരാധകര്‍ എഴുതുന്നുണ്ട്.














