• Home
  • kerala
  • കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഷോപ്പില്‍ തീപ്പിടുത്തം

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഷോപ്പില്‍ തീപ്പിടുത്തം

ഇടപ്പള്ളിയിൽ നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള “ലക്ഷ്യ” ഫാഷന്‍ ഷോപ്പില്‍(ബുട്ടിക്‌) തീപ്പിടുത്തം. ഇടപ്പള്ളി ഗ്രാൻഡ് മാളിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ബുട്ടീക്കിലാണ് തീപ്പിടുത്തമുണ്ടായത്. തുണികളും തയ്യൽ മെഷീനുകളും കത്തിനശിച്ചു. ഇന്നു പുലർച്ചെ മൂന്നോടെയാണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത സംശയിക്കപ്പെടുന്നുണ്ടെങ്കിലും ഷോര്‍ട്ട്‌ സര്‍ക്യൂട്ടിന്‌ കാരണം കണ്ടെത്തിയാലേ തീപ്പിടുത്ത കാരണം വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *