കോടതിയില്‍ ഹാജരാക്കുന്നതിനു തൊട്ടു തലേദിവസം നടന്‍ ദിലീപ് തന്റെ ഫോണുകളിലെ ഡാറ്റ മായ്‌ച്ചുകളഞ്ഞ സംഭവത്തില്‍ നടന്‍ വലിയ പ്രതിരോധത്തിലേക്ക്. ദിലീപിന്റെ അഭിഭാഷകസംഘം നേരിട്ട് മുംബൈയിലെ സ്വകാര്യ ലാബില്‍ പോയി ഡാറ്റ പരിശോധിച്ച് നീക്കം ചെയ്യുകയായിരുന്നു. ഒരു ഫോണിന് മുക്കാല്‍ ലക്ഷം രൂപയാണ് ഡാറ്റ നീക്കലിന് വാങ്ങിയതെന്ന് ലാബുടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ കേസില്‍ തെളിവു നശിപ്പിച്ച കുറ്റം സ്വകാര്യ ലാബുടമയ്‌ക്കും അതിനു കൂട്ടുനിന്നവര്‍ക്കുമെതിരെ വരുമോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. മുംബൈയിലെ സ്വകാര്യ ലാബ് നടന്‍ ദിലീപിന് പരിചയപ്പെടുത്തിയ വ്യക്തിയും ഈ കേസിലെ കണ്ണിയായി മാറുകയും ചെയ്യുന്നുണ്ട്.
അതേസമയം ഡാറ്റ മായ്‌ച്ചു കളഞ്ഞാലും വീണ്ടെടുക്കാനാവുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.














