• Home
  • kerala
  • കളിക്കുമ്പോൾ ഗേറ്റ് തലയിൽ വീണ് കുഞ്ഞിന് ദാരുണ മരണം

കളിക്കുമ്പോൾ ഗേറ്റ് തലയിൽ വീണ് കുഞ്ഞിന് ദാരുണ മരണം

വീടിന്റെ ഗേറ്റില്‍ കയറി കളിക്കുമ്പോള്‍ ഗേറ്റ്‌ ഇളകി വീണ്‌ നാലു വയസ്സുകാരന്‌ ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട കോമാക്കാടത്ത് ജവാദിന്റെ മകൻ അഫ്സൻ അലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം ദുബായില്‍ നി ന്നും രക്ഷിതാക്കളോടൊപ്പം എത്തിയതേ ഉണ്ടായിരുന്നുള്ളു. കുട്ടിയുടെ തലയിലേയ്ക്കാണ് ഗേറ്റ് വീണത്. മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *