• Home
  • latest news
  • പഞ്ചാബിൽ കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെടും, യുപി ബിജെപി നിലനിർത്തുമെങ്കിലും ഭൂരിപക്ഷം കുറയും: 5 സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

പഞ്ചാബിൽ കോൺഗ്രസ്സിന് ഭരണം നഷ്ടപ്പെടും, യുപി ബിജെപി നിലനിർത്തുമെങ്കിലും ഭൂരിപക്ഷം കുറയും: 5 സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്.

പഞ്ചാബില്‍ ആം ആദ്മി പാർട്ടി ​ ഭരണത്തിലേറുമെന്നാണ് മിക്ക എക്സിറ്റ്​ പോളുകളും സൂചിപ്പിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​ പ്രതീക്ഷിക്കുന്നത്. യു.പിയില്‍ ബി.ജെ.പി ഭരണം തുടരുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്​തമാക്കുന്നു. ഉത്തരാഖണ്ഡിൽ ബിജെപിക്ക്‌ മുൻ‌തൂക്കം.മണിപ്പൂരിലും ബിജെപി സീറ്റ് നിലനിർത്തും.

എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ :


യുപി ബിജെപി തന്നെ നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഭൂരിപക്ഷം കുറവായിരിക്കുമെന്നും പോൾസ്ട്രാറ്റ്ഫലങ്ങൾ പ്രവചിക്കുന്നു.
403 സീറ്റുകളുള്ള യുപി യിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും 211 മുതൽ 225 സീറ്റുകൾ ലഭിക്കുമെന്നും എസ്പിക്കും സഖ്യകക്ഷികൾക്കും 146 മുതൽ 160 സീറ്റുകൾ ലഭിക്കുമെന്നും ബിഎസ്‌പിക്ക് 14 മുതൽ 24 ലഭിക്കുമെന്നും കോൺഗ്രസിന് 4 മുതൽ 6 സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം.

പഞ്ചാബിൽ ആം ആദ്മി പാർട്ടി കോൺഗ്രസിനെ താഴെ ഇട്ടേക്കുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് പോൾ പ്രവചനം. 117 സീറ്റുകളുള്ള നിയമസഭയിൽ എഎപിക്ക് 76 മുതൽ 90 സീറ്റുകളും കോൺഗ്രസിന് 19 മുതൽ 31 സീറ്റുകളും ബിജെപിക്ക് 1മുതൽ 4 സീറ്റുകളും എസ്എഡിക്ക് 7 മുതൽ 11 സീറ്റുകളും ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ്-പോൾ പ്രവചിച്ചത്.

ഉത്തരാഖണ്ഡിൽ ബിജെപിക്ക്‌ മുൻ‌തൂക്കം ഉണ്ടാകനാണ് സാധ്യതയെന്ന് ടൈംസ് നൗ വീറ്റോ പ്രവചിക്കുന്നു. 70 സീറ്റുകളിൽ ബിജെപി 37 സീറ്റുകളും കോൺഗ്രസ് 31 സീറ്റുകളും നേടുമെന്നാണ് പ്രവചനം

മണിപ്പൂരിലും ബിജെപി സീറ്റ് നിലനിർത്തുമെന്നാണ് പ്രവചനം. 60 സീറ്റുകളുള്ള മണിപ്പൂരിൽ ബിജെപി 32 മുതൽ 38 സീറ്റുകൾ നിലനിർത്തുമെന്നും അതേസമയം കോൺഗ്രസ് സഖ്യകക്ഷികളുടെ സീറ്റുകൾ 12 മുതൽ 17 വരെ ആയിരിക്കുമെന്നും സീ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നു.

ഗോവയിൽ തൂക്ക്‌ മന്ത്രി സഭയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 40 സീറ്റുകളുള്ള ഗോവയിൽ കോൺഗ്രസിന് 16 സീറ്റും ബിജെപിക്ക് 14, എഎപിക്ക് 4, മറ്റ് പാർട്ടികൾക്ക് 6 സീറ്റുകൾ ലഭിക്കുമെന്നാണ് ടൈംസ് നൗ പ്രവചനം. ഗോവയിൽ ഭൂരിപക്ഷം നേടാൻ വേണ്ടത് 20 സീറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *