• Home
  • kerala
  • രാഷ്ട്രീയക്കാരടക്കമുള്ള 6 പേർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അഞ്ജലി റീമാദേവ് : താൻ മരിച്ചാലും ഉത്തരവാദികൾ ഇവർ… : അഞ്ജലിയുടെ വീഡിയോ കാണാം

രാഷ്ട്രീയക്കാരടക്കമുള്ള 6 പേർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് അഞ്ജലി റീമാദേവ് : താൻ മരിച്ചാലും ഉത്തരവാദികൾ ഇവർ… : അഞ്ജലിയുടെ വീഡിയോ കാണാം

തന്നെ അപായപ്പെടുത്താൻ ആറ് പേർ ഗൂഢാലോചന നടത്തുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ്.

രാഷ്ട്രീയക്കാരും സന്നദ്ധ പ്രവർത്തകരും ട്രസ്റ്റ് ഭാരവാഹികളുമായ ആറു പേരാണ് എല്ലാത്തിനും പിന്നിൽ എന്നാണ് പേരെടുത്തു പറയാതെ ഇവർ ആരോപിച്ചത്. റോയി വയലാട്ടിനെ കുടുക്കാനുള്ള ശ്രമത്തിലേക്കാണ് തന്നെ വലിച്ചിഴയ്ക്കുന്നതെന്നും അഞ്ജലി വീഡിയോയിൽ പറയുന്നു.

ആറ് പേരാണ് തനിക്കെതിരേ നീക്കങ്ങൾ നടത്തുന്നത്.താൻ മരണപ്പെട്ടു എന്ന് വാർത്ത വന്നാൽ ഈ ആറ് വ്യക്തികളായിരിക്കും അതിന് പിന്നിൽ. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി പറയുന്നത്.

അഞ്ജലിയുടെ വാദം വിശദമായി കാണാൻ വിഡീയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

https://www.instagram.com/p/CaqtdyMgZNO/?utm_source=ig_embed&ig_rid=b27934c5-5ea3-448d-9384-31653b28ac1e&ig_mid=437BAED3-4708-42EA-9926-ECC5F173F08F

Leave a Reply

Your email address will not be published. Required fields are marked *