Categories
latest news

കേന്ദ്ര ബജറ്റ് : വില കുറയുന്ന ചില സാധനങ്ങൾ, കൂടുന്നവയും ….

കേന്ദ്രബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ വഴി ചില ഉല്‍പന്നങ്ങളുടെ വില കുറയാന്‍ സാധ്യത, ചിലതിന്‌ വില കൂടുകയും ചെയ്യും. മൊബൈൽ ഫോൺ ചാർജറുകൾ, മൊബൈൽ ഫോൺ ക്യാമറ ലെൻസുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കസ്റ്റം ഡ്യൂട്ടിയിൽ ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചു. മൊബൈൽ പാർട്‌സുകളുടെ വിലക്കുറവ് കാരണം മൊബൈലുകൾക്കും വിലക്കുറവ് പ്രതീക്ഷിക്കാം.

ജ്വല്ലറി വ്യവസായത്തിന് ഉത്തേജനം നൽകുന്നതിനായി, വെട്ടി മിനുക്കിയ വജ്രങ്ങളുള്ള രത്നങ്ങളുടെ കസ്റ്റംസ് തീരുവ 5 ശതമാനം ആയി സർക്കാർ കുറച്ചു. അതേസമയം, സിംപ്ലി സോണ്ട് ഡയമണ്ടിന് കസ്റ്റംസ് ഡ്യൂട്ടി ഉണ്ടായിരിക്കില്ല.
കുടകളുടെ തീരുവ സർക്കാർ 20 ശതമാനം ആയി ഉയർത്തി. അതിനാൽ ഇറക്കുമതി ചെയ്യുന്ന കുടകൾക്ക് വില കൂടും.
ഇപ്പോൾ ചരക്കു സേവന നികുതി ആണ് 90 ശതമാനം സാധനങ്ങളുടെയും വില തീരുമാനിക്കുന്നത്, എന്നാൽ ഇറക്കുമതി തീരുവയുടെ പ്രഭാവം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ തുടരുകയും ചെയ്യുന്നു. അതിനാൽ, ബജറ്റ് പ്രഖ്യാപനങ്ങൾ പെട്രോൾ, ഡീസൽ, എൽപിജി, സിഎൻജി തുടങ്ങിയ വസ്തുക്കളുടെയും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളായ മദ്യം, തുകൽ, സ്വർണ്ണം, വെള്ളി, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മൊബൈലുകൾ, രാസവസ്തുക്കൾ, വാഹനങ്ങൾ എന്നിവയുടെ വിലയിലും സ്വാധീനം ചെലുത്തും.

thepoliticaleditor
Spread the love
English Summary: BUDGET WILL REDUCE PRIZE OF SOME COMMODITIES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick