Categories
kerala

കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ ഇനി ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണ്ട..

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു. യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. റോഡ്, തീവണ്ടി, വിമാന മാര്‍ഗ്ഗം എത്തുന്നവര്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.

കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ അനികുമാറാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചുവെന്നും തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തികളിലെ ചെക്‌പോസ്‌റ്റുകള്‍ നീക്കം ചെയ്‌തു‌വെന്നും ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷ്‌ണര്‍ ഡോ കെ വി രാജേന്ദ്ര പറഞ്ഞു.

thepoliticaleditor

Spread the love
English Summary: travllers from kerala don't need RTPCR certificate in karnataka

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick