Categories
latest news

പി.എസ്.എല്‍.വി സി.52 വിക്ഷേപണം വിജയകരം..രണ്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍: പ്രളയ മുന്നറിയിപ്പുകളിലും കാര്‍ഷിക രംഗത്തും മുന്നേറ്റമുണ്ടാക്കും


ഐസ്ആര്‍ഒ യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒഎസ്. 04 ന്റെയും രണ്ട് ചെറു ഉപഗ്രഹങ്ങളുടെയും വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്ംപേസ് സെന്ററില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടത്തിയത്.

പി.എസ്.എല്‍.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

thepoliticaleditor

കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭ-ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങളും ഉപഗ്രഹത്തിന് കൈമാറാനാകും. പത്തു വര്‍ഷമാണ് ഉപഗ്രഗത്തിന്റെ ആയുസ്സ.

സിങ്കപ്പൂര്‍, തായ്വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ട ഇന്‍സ്പെയര്‍ സാറ്റ് -1 സൂര്യനെക്കുറിച്ചുള്ള പഠനത്തിനായാണ് വിക്ഷേപിച്ചത്. 8.1 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ്സ് ഒരു വര്‍ഷമാണ്.

ഐ.എന്‍.എസ്. 2 ടി.ഡി. യുടെ ലക്ഷ്യം ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ്.പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിങ് ക്യാമറയാണ് പ്രത്യേകത.15.7 കിലോ ഭാരമുള്ള ഉപഗ്രഹത്തിന്റെ ആയുസ്സ് 6 മാസമാണ്.

Spread the love
English Summary: pslv c52 launched successfully

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick