Categories
kerala

എസ്‌.ഡി.പി.ഐ.ക്ക്‌ ഡാറ്റാ ബേസിൽ നിന്നും വിവരങ്ങൾ ചോർത്തി നൽകി : പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റബേസിൽ നിന്നും രഹസ്യവിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.കെ
അനസിനെയാണ് പിരിച്ചുവിട്ടത്.

പോലീസ് ഡേറ്റാബേസിൽ നിന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം.

thepoliticaleditor

അന്വേഷണ വിധേയമായി സസ്പെൻഷനിലായിരുന്നു ഇയാൾ. ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.

അനസിനെതിരെ നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം ഇയാൾ നടത്തിയെന്നാണ് റിപ്പോർട്ട്. കാരണം കാണിക്കൽ നോട്ടീസിൽ അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് പിരിച്ചുവിടാൻ തീരുമാനമായത്.

13 വർഷമായി സർവീസുള്ള അനസ്, കാഞ്ഞാർ പൊലീസ് സ്റ്റേഷനിലുള്ളപ്പോഴാണ് വിവരങ്ങൾ ചോർത്തിയത്. രഹസ്യ വിവരങ്ങൾ ഇയാൾ പലപ്പോഴായി വാട്സാപ്പ് മുഖേന എസ്ഡിപിഐ പ്രവർത്തകർക്ക് അയച്ചു നൽകിയതായാണ് കണ്ടെത്തൽ.

Spread the love
English Summary: police officer dismissed from service for hand overing secret informations to SDPI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick