Categories
latest news

ഹിജാബ് നിരോധനം ഹൈക്കോടതി ഇന്ന് പരിഗണിക്കും : നിർണ്ണായക തീരുമാനം ഉണ്ടായേക്കുമോ??

കർണാടകയിൽ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിവാദങ്ങൾക്കിടെ ഇന്ന് കോളേജുകൾ തുറക്കുന്ന സാഹചര്യത്തിൽ ഹിജാബ് നിരോധനം സംബന്ധിച്ച് നിർണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.

ഹിജാബ് നിരോധനത്തിൽ ഭരണഘടനാപരമായ വിഷയങ്ങൾ ഉള്ളതിനാൽ വിശദമായി പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

thepoliticaleditor

മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുണ്ട്. അന്തിമ വിധി വരുന്നത് ഹിജാബ് നിരോധനം തുടരണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസം ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ പുനരാരഭിച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഗേറ്റിൽ വെച്ചുതന്നെ ഹിജാബ് അഴിപ്പിച്ച ശേഷമാണ് അകത്തു പ്രവേശിപ്പിച്ചത്.

Spread the love
English Summary: karanatak highcourt to hear plea in hijab row

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick