Categories
kerala

ചേറാട് മല കയറിയ ബാബുവിനെതിരെ കേസെടുത്തു : വൈകിയെടുത്ത നടപടിക്കു പിന്നിൽ…

മലമ്പുഴ ചേറാട് മലയില്‍ നിന്ന് സൈന്യം രക്ഷിച്ച ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു.ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് വനത്തില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്.
ബാബു കുടുങ്ങിയ സംഭവത്തിന് ശേഷം കൂടുതല്‍ ആളുകള്‍ മല കയറാനെത്തുന്നതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസവും ചെറാട് മലയിൽ ഒരാൾ കുടുങ്ങിയിരുന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ അർദ്ധരാത്രിയോടെയാണ് ഇദ്ദേഹത്തെ താഴെയെത്തിച്ചത് .ഇന്നലെ രാത്രിയില്‍ ചേറാട് മലയില്‍ ആളുകളെ കണ്ടതായി പരാതി ഉയരുകയും നാട്ടുകാര്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

thepoliticaleditor

ബാബുവിനെതിരെ കേസെടുക്കാതിരിക്കുമ്പോള്‍ മറ്റ് ആളുകള്‍ക്കെതിരേയും കേസെടുക്കാനാവില്ല. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്നത്.

ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു.

നേരത്തേ ബാബുവിനെതിരേ കെസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ട് നടപടി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ മല കയറുന്ന സാഹചര്യത്തില്‍ ബാബുവിനെതിരേയും കേസെടുക്കാതിരിക്കാനാവില്ല.

Spread the love
English Summary: forest department registered case against babu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick