Categories
latest news

ഈ “പക്ഷിക്കൂട്‌ മനുഷ്യന്‍” ഒറ്റയ്‌ക്ക്‌ നടപ്പാക്കിയ ലൈഫ്‌ പദ്ധതി… രണ്ടര ലക്ഷം വീടുകള്‍ !

കേരളത്തിലെ സര്‍ക്കാരിന്റെ ലൈഫ്‌ പദ്ധതി അരക്ഷിതര്‍ക്ക്‌ ലക്ഷക്കണക്കിന്‌ വീടുപണിത്‌ അഭിനന്ദനവും കുറച്ച്‌ വിവാദവുമൊക്കെയായി പോകുമ്പോള്‍ ഡെല്‍ഹിയില്‍ ഒറ്റയ്‌ക്കൊരു മനുഷ്യന്‍ മറ്റൊരു ലൈഫ്‌ പദ്ധതി നടപ്പാക്കിയത്‌ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നു. രണ്ടര ലക്ഷം വീടുകളാണ്‌ അദ്ദേഹം ഒരുക്കിയത്‌, തലസ്ഥാനത്തെ പക്ഷികള്‍ക്കു വേണ്ടി.

അശോക്‌ വിഹാര്‍ എന്ന സ്ഥലത്തെ ഒരു സാധാരണക്കാരനാണ്‌ ഇദ്ദേഹം. പേര്‌ രാകേഷ്‌ ഖത്രി. ജനം ഇപ്പോള്‍ നെസ്‌റ്റ്‌ മാന്‍ എന്നാണ്‌ രാകേഷിനെ വിളിക്കുന്നത്‌. പക്ഷിക്കൂടുണ്ടാക്കി പക്ഷികള്‍ക്ക്‌ ആവാസമുണ്ടാക്കുകയും കൂടുണ്ടാക്കാന്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ രാകേഷിന്റെ ജീവിത ദൗത്യം. ഈ ലൈഫ്‌ പദ്ധതിക്ക്‌ ഒട്ടേറെ പുരസ്‌കാരങ്ങളും രാകേഷിന്‌ നേടിക്കൊടുത്തു.

thepoliticaleditor

ഇതുവരെയായി താന്‍ രണ്ടര ലക്ഷത്തിലധികം കൂടുകള്‍ നിര്‍മ്മിച്ച്‌ പറവകള്‍ക്ക്‌ നല്‍കിയിട്ടുണ്ടെന്ന്‌ രാകേഷ്‌ പറയുന്നു. പ്രകൃതിയില്‍ കിട്ടുന്ന എല്ലാ വസ്‌തുക്കളുപയോഗിച്ചും കൂടുണ്ടാക്കാന്‍ ലക്ഷക്കണക്കിന്‌ പേര്‍ക്ക്‌ പരിശീലനം നല്‍കിയിട്ടുണ്ടെന്ന്‌ രാകേഷ്‌ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. കുട്ടികളെ കൂടുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും അവ അവരുടെ വീടിനടുത്ത്‌ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയാണ്‌ പതിവ്‌.

ഈ സേവനത്തിന്റെ പേരില്‍ ലോകത്തിലെ എണ്ണം പറഞ്ഞ പുരസ്‌കാരങ്ങള്‍ രാകേഷിനെ തേടിയെത്തിയിട്ടുണ്ട്‌. ലിംക ബുക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌, ലണ്ടന്‍ ഹൗസ്‌ ഓഫ്‌ കോമണ്‍സിന്റെ ഇന്റര്‍ നാഷണല്‍ ഗ്രീന്‍ ആപ്പിള്‍ അവാര്‍ഡ്‌ എന്നിവ അവയില്‍ പ്രധാനപ്പെട്ടതത്രേ. 190 രാജ്യങ്ങളുടെ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ എര്‍ത്ത്‌ സ്റ്റാര്‍ ആയും രാകേഷ്‌ ഖത്രി തിരഞ്ഞെടുക്കപ്പെട്ടു.

Spread the love
English Summary: Delhi's 'Nest Man' provides lakhs of shelters for birds

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick