Categories
kerala

മൂന്നാം തരംഗം മാറുകയാണ്…നിയന്ത്രണങ്ങള്‍ മാറ്റാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം മറയുകയാണെന്നും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറ്റണമെന്നും കേന്ദ്രആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ സര്‍ക്കാരുകള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സജീവ കേസുകള്‍ കുറയുകയാണെന്നും ജനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ പ്രവര്‍ത്തനം നടത്താന്‍ സൗകര്യം ഉണ്ടാക്കണമെന്നും അധികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കാനായി തീരുമാനമെടുക്കണമെന്നുമാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

thepoliticaleditor

ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ രോഗബാധ മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിനം 30,000 മാത്രമാണ് ഇപ്പോള്‍ ഉള്ളത്. ജനുവരിയിലായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും അധികം കേസുകള്‍. പ്രതിദിനം 3.47 ലക്ഷം കേസുകള്‍. ജനുവരി 23-ഓടെ കേസുകള്‍ ഉച്ചസ്ഥായിയിലായി. പിന്നീട് തുടര്‍ച്ചയായി കേസുകള്‍ താഴോട്ട് വരികയാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

Spread the love
English Summary: central gov asks states to lift covid restrictions as third wave falls down

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick