മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ സര്‍വ്വീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു.
ചുരാചന്ദ്പൂര്‍ ജില്ലയിലെ തിപൈമുഖ് നിയമസഭാ മണ്ഡലത്തിലാണ് സംഭവം. കാക്ചിംഗ് സ്വദേശിയായ നവോറെം ഇബോചൗബയാണ് മരിച്ചതെന്ന്
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് (സിഇഒ) രാജേഷ് അഗര്‍വാള്‍ അറിയിച്ചു.
മൃതദേഹം ഇംഫാലിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തതായും പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതായും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ 38 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്നാരംഭിച്ചു. പലയിടങ്ങളിലും പോളിംഗ് തുടരുകയാണ്. 67.22 ശതമാനമാണ് ഇതുവരെ മണിപ്പൂരില്‍ രേഖപ്പെടുത്തിയ പോളിംഗ്.
പോളിംഗിനിടെ പലയിടത്തും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബൂത്ത് പിടിച്ചെന്ന ആരോപണത്തെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായും കെയ്റോ മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനില്‍ വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
കാങ്പോക്പി ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഇവിഎം മെഷീന്‍ തകരാറിലായി. പലയിടങ്ങളിലും കള്ളവോട്ടിനെ ചൊല്ലിയും തര്‍ക്കവും സംഘര്‍ഷവുമുണ്ടായി.













