റഷ്യക്കെതിരെ പൊരുതാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്നും ആവശ്യമുള്ളവര്‍ക്കെല്ലാം ആയുധം തരാന്‍ തയ്യാറാണെന്നും ഉക്രെയിന്‍ പ്രസിഡണ്ട് വ്‌ലാദിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്‌തു.
തലസ്ഥാനമായ കീവില്‍ നിന്നും എല്ലാവര്‍ക്കും ആയുധം ലഭ്യമാക്കാം. ജനങ്ങള്‍ ആകെ പോരാട്ടത്തില്‍ അണിചേരുക. ഒപ്പം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത റഷ്യക്കാരും പുറത്തു വന്ന് റഷ്യക്കെതിരെ പ്രതിഷേധിക്കേണ്ട സമയമാണിത്. ആയുധങ്ങളുമായി പ്രാദേശികമായ പ്രതിരോധത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നാണ് സെലെന്‍സ്‌കിയുടെ ആഹ്വാനം.
ജനകീയമായ യുദ്ധം എന്ന തലത്തിലേക്ക് നീക്കി റഷ്യയുടെ വന്‍ സൈനിക ശക്തിയെ പ്രതിരോധിക്കുക എന്നതാണ് ഉക്രെയിന്‍ ലക്ഷ്യമിടുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഒരു യൂറോപ്യന്‍ രാജ്യം മറ്റൊരു യൂറോപ്യന്‍ രാജ്യത്തിനെതിരെ നടത്തുന്ന ഏറ്റവും രൂക്ഷമായ യുദ്ധത്തിലേക്കാണ് റഷ്യ-ഉക്രെയിന്‍ പോരാട്ടം കടക്കുന്നത്.













