• Home
  • latest news
  • ഹിജാബ് നിരോധന ഉത്തരവിൽ ഹൈക്കോടതിയുടെ വ്യക്തത : വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ല

ഹിജാബ് നിരോധന ഉത്തരവിൽ ഹൈക്കോടതിയുടെ വ്യക്തത : വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ല

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വാദം കേൾക്കൽ ഹൈക്കോടതിയുടെ വിശാല ബെഞ്ച് 9ആം ദിവസവും തുടരുകയാണ്.
യൂണിഫോം നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ അത് കർശനമായി പാലിക്കണമെന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ ഋതു രാജ് അശ്വതി ഇന്ന് പരാമർശിച്ചത്. അതേ സമയം വിദ്യാർത്ഥികൾക്ക് മാത്രമാണ് മതപരമായ വസ്ത്രം ധരിക്കുന്നതിൽ വിളക്കുള്ളൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹിജാബ് നിരോധനത്തിന്റെ പേരിൽ അധ്യാപകരെയും ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കുന്നുവെന്ന അഭിഭാഷകന്റെ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ്‌.

https://thepoliticaleditor.com/2022/02/hoghcourt-division-bench-approves-kannur-vcs-reappointment/

ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കർണാടകയിലെ ഒരു സ്വകാര്യ കോളേജിലെ ഗസ്റ്റ് ലെക്ടറർ ജോലി രാജി വെച്ചതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തിയായിരുന്നു.

അതേ സമയം, ഹിജാബ് വിവാദം ആരംഭിച്ചത് ക്യാമ്പസ്‌ ഫ്രണ്ട് ഓഫ് ഇന്ത്യ ആണെന്നും മനപ്പൂർവം കലാപം ഉണ്ടാക്കാൻ വേണ്ടി സൃഷ്‌ടിച്ചതാണെന്നും പ്രീ യൂണിവേഴ്സിറ്റി കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകൻ എസ്എസ് നാഗാനന്ദ് പറഞ്ഞു.

ഇതിനിടെ, ഹിജാബ് വിലക്കിനെതിരെ ഹർജി സമർപിച്ച ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജില്‍ പഠിക്കുന്ന ഷിഫയെന്ന വിദ്യാര്‍ത്ഥിനിയുടെ സഹോദരന് നേരെ ആൾക്കൂട്ട ആൾക്കൂട്ട ആക്രമണവും കഴിഞ്ഞ ദിവസം ഉണ്ടായി. തിങ്കളാഴ്ച രാത്രി ഉഡുപ്പിയിലാണ് വിദ്യാർത്ഥിനിയുടെ സഹോദരനെ ആൾക്കൂട്ടം ആക്രമിച്ചത്. ഇയാളുടെ മാല്‍പെയിലുള്ള ഭക്ഷണശാല അക്രമികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ മതപരമായ യാതൊരു വസ്ത്രവും ധരിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹർജിയിന്മേൽ വാദം നാളെയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *