• Home
  • latest news
  • ഇന്ത്യയെ ആക്രമിക്കാന്‍ ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടെന്ന് എന്‍ഐഎ… പ്രത്യേക യൂണിറ്റ് രൂപീകരിച്ചു ; പട്ടികയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും..

ഇന്ത്യയെ ആക്രമിക്കാന്‍ ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടെന്ന് എന്‍ഐഎ… പ്രത്യേക യൂണിറ്റ് രൂപീകരിച്ചു ; പട്ടികയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും..

ഇന്ത്യയെ ആക്രമിക്കാനായി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രത്യേക യൂണിറ്റിന് രൂപം നല്‍കിയിരുന്നുവെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളുമാണ് ഹിറ്റ് ലിസ്റ്റില്‍ ഉള്ളതെന്നും എന്‍ഐഎ വെളിപ്പെടുത്തി.
സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമുപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനാണ് ദാവൂദ് ഇബ്രാഹിമും സംഘവും പദ്ധതിയിട്ടിതെന്ന് എന്‍ഐഎയുടെ എഫഐആറില്‍ പറയുന്നു. ഡെല്‍ഹിയും മുംബൈയുമാണ് പ്രധാന ലക്ഷ്യങ്ങള്‍.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികള്‍ക്കുമെതിരെ ഇ ഡി അടുത്തിടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു . ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെയും സഹായികളെയും സംഘാംഗങ്ങളെയും ഇത് സംബന്ധിച്ച് ഇഡി ചോദ്യം ചെയ്യും. ഇയാളെ ഫെബ്രുവരി 24 വരെ ഇഡി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *