മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗം കോടതിയെ അവഹേളിക്കുന്നതാണെന്ന് ആണ് തമിഴ്നാടിന്റെ പ്രതികരണം.
അതേ സമയം,മുല്ലപ്പെരിയാർ നയപ്രഖ്യാപനത്തിൽ കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ജനങ്ങളുടെ സുരക്ഷയെ പറ്റിയുള്ള കരുതലാണ് നയപ്രഖ്യാപനത്തിൽ . തമിഴ് നാടുമായി ചർച്ച നടത്തി മുന്നോട്ടു പോകുമെന്നും റോഷി അഗസ്റ്റിൻ അറിയിച്ചു.
അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും
പുതിയ അണക്കെട്ട് എന്നുള്ളത് സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നുമാണ് തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകന്‍ പറഞ്ഞത്.
കേരളത്തിന്റെ നടപടി സുപ്രീം കോടതിയെ അറിയിക്കുമെന്നും തമിഴ്നാട് വ്യക്തമാക്കി .പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ഏകപക്ഷീയ നീക്കങ്ങളെ എതിര്‍ക്കുമെന്നും ദുരൈമുരുകന്‍ അറിയിച്ചു .













