• Home
  • kerala
  • കനത്ത സുരക്ഷയില്‍ കര്‍ണാടകയിലെ കോളേജുകള്‍ ഇന്ന് തുറന്നു.. ഹിജാബ് ധരിച്ചെത്തിയവരെ പ്രവേശിപ്പിച്ചില്ല: ഹൈക്കോടതി വാദം നാളെയും തുടരും

കനത്ത സുരക്ഷയില്‍ കര്‍ണാടകയിലെ കോളേജുകള്‍ ഇന്ന് തുറന്നു.. ഹിജാബ് ധരിച്ചെത്തിയവരെ പ്രവേശിപ്പിച്ചില്ല: ഹൈക്കോടതി വാദം നാളെയും തുടരും

വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ കര്‍ണാടകയിലെ കോളേജുകള്‍ ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് തുറന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് കോളേജുകള്‍ തുറന്നത്.

ഉഡുപ്പി നഗരത്തിലും മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

പലയിടങ്ങളിലും ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ ക്യാമ്പസുകളില്‍ കയറാന്‍ അനുവദിച്ചില്ല. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ച ആറ് വിദ്യാര്‍ഥികളും കോളേജില്‍ എത്തിയില്ല.

ശിവമോഗയിലെ സാഗര ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഒരു ദിവസത്തെ അവധി കൂടെ പ്രഖ്യാപിച്ചു.

ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രം ധരിക്കുന്നതിന് വിലക്കുണ്ട്.


അതേമയം, ഹിജാബ് നിരോധത്തിന്മേലുള്ള ഹര്‍ജിലെ വാദം ഹൈക്കോടതി നാളെയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *