• Home
  • latest news
  • കൊവിഡിനെതിരെ കുട്ടികള്‍ക്ക്‌ ഇന്ത്യയുടെ പുതിയ പ്രൊട്ടീന്‍ അധിഷ്‌ഠിത വാക്‌സിന്‍

കൊവിഡിനെതിരെ കുട്ടികള്‍ക്ക്‌ ഇന്ത്യയുടെ പുതിയ പ്രൊട്ടീന്‍ അധിഷ്‌ഠിത വാക്‌സിന്‍

12 മുതൽ 18 വയസ്സുവരെയുള്ളവർക്കു പുതിയ കോവിഡ് പ്രതിരോധ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നല്കണമെന്ന് ശുപാർശ. ബയോളജിക്കൽ ഇ-യുടെ കൊവിഡ്-19 വാക്‌സിൻ ആയ കോർബെവാക്‌സിന് നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി നൽകണമെന്ന് ഇന്ത്യയുടെ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി തിങ്കളാഴ്ച ശുപാർശ ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രോട്ടീൻ അടിസ്ഥാനമാക്കിയ വാക്സിൻ ആണ് കോർബെവാക്‌സ് .

15 വയസ്സിന് താഴെയുള്ളവർക്ക് കുത്തിവയ്പ്പ് നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *