ചെന്നൈയിലെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ടി കുമാറിനെ ഇന്നലെ രാത്രി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏജൻസിയുടെ ഓഫീസിലെ സീലിംഗ് ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ സഹപ്രവർത്തകനാണ് കണ്ടെത്തിയത് .

വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ എത്തി ഫോട്ടോഗ്രാഫറെ കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. 56 വയസ്സുള്ള കുമാറിന് ഭാര്യയും മകനും ഒരു മകളുമുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുമാര്‍ എന്നു പറയുന്നു. ശമ്പളക്കുടിശ്ശിക കിട്ടാതെ ഏറെനാളായി വിഷമിക്കുകയാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പല മാസങ്ങളിലെ ശമ്പളം ലഭിക്കാന്‍ ബാക്കിയുണ്ട്. ഇതു മൂലം വലിയ സംഘര്‍ഷത്തിലായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. 30 വർഷത്തിലേറെ പരിചയമുള്ള ഫോട്ടോ ജേർണലിസ്റ്റാണ് കുമാർ. 1986-ൽ വാർത്താ ഏജൻസിയിൽ ചേർന്ന ഇദ്ദേഹം തമിഴ്‌നാട്ടിൽ ഏജൻസിയുടെ സംസ്ഥാന തലവനാകുന്ന ആദ്യത്തെ ഫോട്ടോഗ്രാഫറായിരുന്നു.













