• Home
  • latest news
  • യുപിയിൽ രണ്ടാം ഘട്ടത്തിൽ 61.33 ശതമാനം പോളിങ്…സമാജ് വാദി പാർട്ടി ശക്തികേന്ദ്രമായ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ 11 ശതമാനം കൂടുതൽ

യുപിയിൽ രണ്ടാം ഘട്ടത്തിൽ 61.33 ശതമാനം പോളിങ്…സമാജ് വാദി പാർട്ടി ശക്തികേന്ദ്രമായ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ 11 ശതമാനം കൂടുതൽ

ഉത്തർപ്രദേശിൽ രണ്ടാം ഘട്ടത്തിൽ പടിഞ്ഞാറൻ യുപിയിലെ 9 ജില്ലകളിലെ 55 സീറ്റുകളിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ 61.33 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ചില മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ 72 ശതമാനത്തിലധികം വോട്ടിംഗ് നടന്നതായി കണക്കാക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ 11 ശതമാനം കൂടുതലാണിത്.

ഹിജാബ് വിവാദങ്ങൾക്കിടയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ പറയുന്നു. കാരണം ഇന്ന് വോട്ടെടുപ്പ് നടന്ന 9 ജില്ലകളിലെ വോട്ടർമാരിൽ 50 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. 2017ൽ മുസ്ലീം സ്ഥാനാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 38 സീറ്റുകളിൽ ബിജെപി നേരിട്ട് നേട്ടമുണ്ടാക്കിയെന്നാണ് കണക്കുകൾ . ഇത്തവണ മുസ്‌ലിം ഭൂരിപക്ഷമുള്ള 18 സീറ്റുകളിൽ എട്ടെണ്ണത്തിൽ മുസ്‌ലിം വോട്ടർമാർ 55 ശതമാനത്തിലധികവും ബാക്കി പത്തിൽ 40-50 ശതമാനത്തിനുമിടയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *