ഗോവയിൽ ആവേശ വോട്ടിങ്

ഗോവയില്‍ നാല്‍പത്‌ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്‌. വൈകീട്ട്‌ അഞ്ച്‌ മണിവരെ വോട്ടു ചെയ്‌തവരുടെ കണക്ക്‌ ഏതാനും സമയം മുമ്പ്‌ തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തു വിട്ടു. ആ സമയം വരെ 75.29 ശതമാനം പേര്‍ വോട്ടു ചെയ്‌തിട്ടുണ്ട്‌. വടക്കന്‍ ഗോവയില്‍ ഉള്‍പ്പെടെ വോട്ടിങ്‌ ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണെന്നാണ്‌ സൂചനകള്‍. 11 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള ഗോവയില്‍ 301 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്‌. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലാണ്‌ പ്രധാന മല്‍സരം. കോണ്‍ഗ്രസും ഗോവ വികാസ്‌ പാര്‍ടിയും സഖ്യമായിട്ടാണ്‌ മല്‍സരിച്ചിരിക്കുന്നത്‌. ബി.ജെ.പി.യും ആം ആദ്‌മി പാര്‍ടിയും തനിച്ചും തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ടി സഖ്യമായും മല്‍സര രംഗത്തുണ്ടായിരുന്നു. എന്‍.സി.പി.-ശിവസേനാ സഖ്യവും തിരഞ്ഞെടുപ്പില്‍ മാറ്റുരച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *