പശ്ചിമബംഗാളിലെ നാല് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. ബി.ജെ.പി.ക്ക് വിലാസം നഷ്ടപ്പെട്ടപ്പോള്‍ കഴിഞ്ഞ തവണ സി.പി.എമ്മിന്റെ കയ്യിലുണ്ടായിരുന്ന ഒരു കോര്‍പറേഷനും തൃണമൂല്‍ പിടിച്ചെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിധാൻ നഗർ, അസൻസോൾ, സിലിഗുരി, ചന്ദൻ നഗർ എന്നീ 4 മുനിസിപ്പൽ കോർപ്പറേഷനുകളിലായിരുന്നു തിരഞ്ഞെടുപ്പ്
സിലിഗുരി കോര്‍പ്പറേഷനാണ് സി.പി.എമ്മിന് നഷ്ടമാകുന്നത്. സിലിഗുരിയില്‍ 35 സീററില്‍ 31ലും തൃണമൂല്‍ മുന്നിലാണ്. ബി.ജെ.പി.ക്ക് രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇടതുമുന്നണിക്ക് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിനും ഒരു സീറ്റ് മാത്രം.
ബിധാൻ ഗനറില്‍ 41-ല്‍ 39 സീറ്റിലും, ചന്ദര്നൻ ഗറില്‍ 33-ല്‍ 19 സീറ്റിലും അസന്‍സോളില്‍ 106-ല്‍ 53 സീറ്റിലും തൃണമൂല്‍ ലീഡ് ചെയ്യുന്നുണ്ട്. ഉച്ചയോടെ ലഭ്യമായ കണക്കാണിത്..













