രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി തുടരുന്നു. ഭയാനകമായ ഒരു സംഭവം ഇന്നലെ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.ഞായറാഴ്ച ഡൽഹിയിലെ തിലക് നിഗറിൽ 87 കാരിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
65 വയസ്സുള്ള മകൾക്കൊപ്പമാണ് വൃദ്ധ സ്ത്രീ താമസിക്കുന്നതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച ഉച്ചയ്ക്ക് മകൾ പുറത്തു പോയ സമയത്താണ് അജ്ഞാതൻ വീട്ടിൽ കയറിയതെന്ന് വീട്ടുകാർ പറയുന്നു. ഉച്ചയ്ക്ക് 12.30 ഓടെ ഇയാൾ വീട്ടിൽ കയറി സ്ത്രീയെ ബലാത്സംഗം ചെയ്യുകയും 1.30നു മുൻപേ പുറത്തിറങ്ങുകയും ചെയ്‌തെന്ന് കുടുംബം ആരോപിച്ചു. മകൾ വീട്ടിലെത്തിയപ്പോൾ വസ്ത്രങ്ങൾ കീറി രക്തം വാർന്ന നിലയിലായിരുന്നു വൃദ്ധ സ്ത്രീ.
അതേസമയം, മൊബൈൽ ഫോൺ മോഷണം പോയതായി മകൾ പരാതി നൽകിയെന്നും മോഷണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഡൽഹി പൊലീസ് അറിയിച്ചു. തിലക് നഗറിലെ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയതായി പരാതി ലഭിച്ചതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ദില്ലി പോലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. എന്നാൽ മാനഭംഗത്തെക്കുറിച്ചു പോലീസ് ആദ്യം സ്ഥിരീകരിചില്ല .
അമ്മ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടതായി മകള്‍ തിങ്കളാഴ്‌ചയാണ് പരാതി ഉന്നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് അതു സംബന്ധിച്ച വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാനഭംഗത്തിനിരയായ അമ്മയ്‌ക്ക് കൗണ്‍സിലിങും മറ്റെല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.













