• Home
  • kerala
  • ട്രെയിൻ യാത്രക്കാർക്ക് ഒരു വലിയ ആശ്വാസ വാർത്ത…ഐആർസിടിസിയുടെ പ്രഖ്യാപനം

ട്രെയിൻ യാത്രക്കാർക്ക് ഒരു വലിയ ആശ്വാസ വാർത്ത…ഐആർസിടിസിയുടെ പ്രഖ്യാപനം

ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസ വാർത്ത.ഫെബ്രുവരി 14 മുതൽ എല്ലാ ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണം വിളമ്പുന്നത് പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെള്ളിയാഴ്ച അറിയിച്ചു.

ഇതിനുപുറമെ, ട്രെയിനുകളിൽ ആവശ്യാനുസരണം റെഡി-ടു ഈറ്റ് ഭക്ഷണവും തുടർന്നും ലഭ്യമാകും. കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും കാരണം കഴിഞ്ഞ വർഷം മാർച്ച് 23 ന് ഇ-കാറ്ററിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരുന്നു.

ഈ വർഷം ജനുവരിയോടെ 80 ശതമാനം ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണ വിതരണം പുനഃസ്ഥാപിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *