• Home
  • kerala
  • ജമ്മു കാശ്മീരിൽ 3 ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിൽ 3 ഭീകരർ പിടിയിൽ

ജമ്മുകശ്മീരിൽ സോപോരിലെ ഡാങ് വാചി മേഖലയിൽ മൂന്ന് ഭീകരർ പിടിയിൽ. അല്‍ ബദർ സംഘടനയിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. ശ്രീനഗർ പോലീസും സൈന്യവും ഒരുമിച്ച് നടത്തിയ സൈനിക നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ ഗ്രെനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ജമ്മു കാശ്മീരിൽ 3 ഭീകരർ പിടിയിൽ - The Political Editor