• Home
  • latest news
  • ശുഭേന്ദു അധികാരിക്ക് തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചു വരാൻ ആഗ്രഹം

ശുഭേന്ദു അധികാരിക്ക് തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചു വരാൻ ആഗ്രഹം

പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ശുഭേന്ദു അധികാരിക്ക് തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചു വരാൻ ആഗ്രഹം. മമത ബാനർജിക്കൊപ്പം തിരിച്ചു ചേരാൻ ശുഭേന്ദു അധികാരിക്ക്ആഗ്രഹമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞിരിക്കുന്നു.

കാന്തി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ബിജെപി തന്റെ അടുപ്പക്കാർക്ക് ടിക്കറ്റ് നൽകിയില്ലെന്നും അതിനുശേഷം തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഘോഷ് പറഞ്ഞു.

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശുഭേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. ബി.ജെ.പി. ബംഗാളില്‍ അധികാരത്തില്‍ വരുമെന്നും ശുഭേന്ദു മുഖ്യമന്ത്രിയാകുമെന്നും അമിത്‌ ഷാ അവകാശവാദം ഉന്നയിച്ചിരുന്നു.

ഒരു കാലത്ത്‌, മമത ബാനര്‍ജി കഴിഞ്ഞാല്‍ പാര്‍ടിയില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന പ്രമുഖനും സ്വാധീനമുള്ളയാളും ആയിരുന്നു ശുഭേന്ദു അധികാരി.

Leave a Reply

Your email address will not be published. Required fields are marked *