• Home
  • latest news
  • യു.പി. തിരഞ്ഞെടുപ്പ്‌ ഇന്നാരംഭിക്കുന്നു…അഞ്ച്‌ സംസ്ഥാനത്തും വിജയിക്കുമെന്ന്‌ മോദി

യു.പി. തിരഞ്ഞെടുപ്പ്‌ ഇന്നാരംഭിക്കുന്നു…അഞ്ച്‌ സംസ്ഥാനത്തും വിജയിക്കുമെന്ന്‌ മോദി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്‌ ആരംഭിക്കുന്നു. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലെ 58 നിയമസഭാ സീറ്റുകളില്‍ ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കും.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി വൻ ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‌ഞ്ഞു. വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തിര‌ഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് മോദി ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *