• Home
  • latest news
  • വിലക്കയറ്റത്തെയും ദാരിദ്ര്യത്തെയും കുറിച്ചല്ല അവർ സംസാരിക്കുന്നത്, അയോധ്യയെയും വാരാണസിയെയും കുറിച്ചാണ്‌-ലാലു പ്രസാദ് യാദവ്

വിലക്കയറ്റത്തെയും ദാരിദ്ര്യത്തെയും കുറിച്ചല്ല അവർ സംസാരിക്കുന്നത്, അയോധ്യയെയും വാരാണസിയെയും കുറിച്ചാണ്‌-ലാലു പ്രസാദ് യാദവ്

മോദിയുടെ കീഴിൽ രാജ്യം ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് ലാലു പ്രസാദ് യാദവ് . കർണാടക ഹിജാബ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ആർജെഡി തലവൻ. വിലക്കയറ്റത്തെയും ദാരിദ്ര്യത്തെയും കുറിച്ചല്ല അവർ സംസാരിക്കുന്നത്, അയോധ്യയെയും വാരാണസിയെയും കുറിച്ചാണ്. യുപി തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമെന്നതാണ് ബിജെപിയുടെ നിരാശ കാണിക്കുന്നത്. കലാപങ്ങളെയും ക്ഷേത്രങ്ങളെയും കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നത്. 70 വർഷം മുമ്പ് നമ്മുടെ പൂർവ്വികർ ബ്രിട്ടീഷുകാരെ രാജ്യം വിടാൻ നിർബന്ധിച്ചു എന്നാൽ ഇപ്പോൾ ബ്രിട്ടീഷുകാർ ബിജെപിയുടെ രൂപത്തിൽ തിരിച്ചെത്തിയിരിക്കുന്നു–ലാലു പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിൽ മതവിഷത്തിന്റെ മതിൽ ഉയരുകയാണ്-കമൽ ഹാസൻ

കർണാടകയിൽ നടക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും വിദ്യാർത്ഥികൾക്കിടയിൽ മതവിഷത്തിന്റെ മതിൽ ഉയരുകയാണെന്നും നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ അഭിപ്രായപ്പെട്ടു. അയൽസംസ്ഥാനത്ത് നടക്കുന്നത് തമിഴ്നാട്ടിൽ വരരുത്. പുരോഗമന ശക്തികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *