• Home
  • latest news
  • ഹിജാബ്‌ വിഷയത്തില്‍ മലാല യൂസഫ്‌ സായിയും പ്രിയങ്കാ ഗാന്ധിയും ….

ഹിജാബ്‌ വിഷയത്തില്‍ മലാല യൂസഫ്‌ സായിയും പ്രിയങ്കാ ഗാന്ധിയും ….

കര്‍ണാടകത്തിലെ കോളേജുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ്‌ ധരിച്ച്‌ വരുന്നതിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയച്ചുവയുള്ള സംഘര്‍ഷത്തില്‍ ശക്തമായ പ്രതികരണവുമായി നോബല്‍ സമ്മാന ജേതാവ്‌ മലാല യൂസഫ്‌ സായിയും കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധിയും വന്നിരിക്കയാണ്‌.സ്ത്രീകളെ ശല്യം ചെയ്യുന്നത് നിർത്തൂ. എന്നാണ് ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഗേൾ ഹൂൺ, ഫൈറ്റ് ശക്തി ഹൂൺ’ എന്ന ഹാഷ്‌ടാഗിൽ സ്ത്രീകൾക്ക് വസ്ത്രധാരണം തീരുമാനിക്കാനുള്ള അവകാശം ഭരണഘടനയിൽ ഉണ്ടെന്ന് പ്രിയങ്ക പ്രതികരിച്ചു . വസ്ത്രധാരണം തീരുമാനിക്കാനുള്ള അവകാശം ഭരണഘടന സ്ത്രീകൾക്ക് നൽകുന്നുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. അവൾക്ക് എന്ത് വേണമെങ്കിലും ധരിക്കാം…അത് ബിക്കിനിയായാലും പർദ്ദയായാലും ജീൻസായാലും ഹിജാബായാലും..

പാക് സാമൂഹിക പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസഫ്‌സായി ഹിജാബ് വിവാദത്തിൽ സ്ത്രീകളെ ആക്ഷേപിക്കുന്നത് നിർത്താൻ ഇന്ത്യൻ നേതാക്കളോട് ആവശ്യപ്പെടുന്നു . സോഷ്യൽ മീഡിയയിലൂടെയുള്ള വിവാദത്തെ ഭയാനകമെന്ന് വിശേഷിപ്പിച്ച മലാല, ഇന്ത്യൻ മുസ്ലീം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കാൻ ഇന്ത്യൻ നേതാക്കളോട് അഭ്യർത്ഥിച്ചു.

ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന പെൺകുട്ടികളെ തടയുന്നത് ഭയാനകമാണ്- മലാല തന്റെ പോസ്റ്റിൽ കുറിച്ചു. സ്ത്രീകൾ കൂടുതലോ കുറവോ വസ്ത്രം ധരിക്കുന്നതിനെതിരെ എതിർപ്പുകൾ ഉയരുന്നുണ്ട്. ഇന്ത്യൻ നേതാക്കൾ മുസ്ലീം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *