യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കി. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകർക്കും, കോവിഡ് മുന്നണി പോരാളികൾക്കും അദ്ധ്യാപകർക്കും ഇടത്തരം സംരംഭകർക്കുമായി നിരവധി ആനുകൂല്യങ്ങളാണ് പത്രികയിൽ പറയുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാധ്യമപ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കുമെന്ന് പ്രിയങ്ക പറഞ്ഞു.
കോവിഡ് ബാധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 25,000 രൂപ വീതം നൽകും, ആരോഗ്യ, വിദ്യാഭ്യാസ, പോലീസ് തുടങ്ങിയ പൊതുമേഖലയിൽ ഉള്ള 12 ലക്ഷം പൂർത്തിയാകാത്ത നിയമനങ്ങൾ പൂർത്തിയാക്കുന്നതോടൊപ്പം 8 ലക്ഷം അധിക തൊഴിലുകൾ സൃഷ്ടിക്കും, കോവിഡ് മുന്നണി പോരാളികൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം, സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് 5,000 രൂപ ശമ്പളം തുടങ്ങിയ വാഗ്ധാനങ്ങളാണ് കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പറയുന്നത്.
യുപി യിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നാളെ മുതൽ മാർച്ച് 7 വരെയാണ്.













