• Home
  • latest news
  • വമ്പൻ ഓഫറുകളുമായി യുപിയിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക..

വമ്പൻ ഓഫറുകളുമായി യുപിയിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക..

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക ബിജെപി പുറത്തിറക്കി. വമ്പൻ ഓഫറുകളാണ് ബിജെപി, യുപി ക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ലവ് ജിഹാദിൽ കുറ്റം തെളിഞ്ഞാൽ പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. കൂടാതെ കാർഷിക ആവശ്യങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗജന്യ വൈദ്യുതി, ഓരോ വീട്ടിലും ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് എല്ലാ ‘ഹോളി’യിലും ദീപാവലിക്കും സൗജന്യ ഗ്യാസ് സിലിണ്ടർ, 30,000 സ്കൂളുകളുടെയും കോളേജുകളുടെയും ആധുനികവൽക്കരണം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ പത്രികയിൽ പറയുന്നുണ്ട്.

https://thepoliticaleditor.com/2022/02/catholic-bishop-arrested-in-illegal-sand-mining-case/

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന യൂണിറ്റ് മേധാവി സ്വതന്ത്ര ദേവ് സിങ് എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഫെബ്രുവരി 6 ന് പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ ഗായിക ലതാ മങ്കേഷ്‌കറിന്റെ നിര്യാണത്തെ തുടർന്ന് പരിപാടി മാറ്റിവെക്കുകയായിരുന്നു.
യുപി യിൽ ഈ മാസം പത്ത് മുതൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *