ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരത്തിനായി ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു എന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍.നഗരേഷ് പറഞ്ഞു. നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ ഭാരതത്തിന്റെ ദര്‍ശനമാണ്. എന്നാല്‍ ആദര്‍ശനങ്ങളില്‍നിന്ന് നമ്മള്‍ അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഭാരതദര്‍ശനങ്ങളിലേക്ക് പുതുതലമുറയെ അടുപ്പിക്കേണ്ട ദൗത്യമാണ് ഹിന്ദുമതപരിഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.














