• Home
  • latest news
  • ത്രിപുരയിൽ വീണ്ടും ബിജെപി എംഎൽഎ പാർട്ടി വിട്ടു.. കോൺഗ്രസിൽ ചേർന്നേക്കും

ത്രിപുരയിൽ വീണ്ടും ബിജെപി എംഎൽഎ പാർട്ടി വിട്ടു.. കോൺഗ്രസിൽ ചേർന്നേക്കും

ത്രിപുരയില്‍ വിമത ബിജെപി എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയുമായിരുന്ന സുധീപ് റോയ് ബര്‍മാന്‍ എംഎല്‍എ സ്ഥാനം രാജി വെച്ചു. പാര്‍ട്ടിയിലെ പ്രാധമിക അംഗത്വവും സുധീപ് ഉപേക്ഷിച്ചു. ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച ഇദ്ദേഹം ഈ മാസം പത്തോടെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. മുമ്പ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചിരുന്ന ബിജെപി എംഎല്‍എ ആഷിഷ് ദാസും ഇന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചു.

ബിജെപിയില്‍ ജനാതിപത്യമില്ലെന്നും ആയതിനാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ശ്വാസം മുട്ടുകയാണെന്നും സുധീപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

2017 ലാണ് സുധീപ് ത്രിണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുമായുള്ള അഭിപ്രായ ഭിന്നതിയില്‍ 2019 ല്‍ സുധീപിനെ ആരോഗ്യ മന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയായിരുന്നു.

2023 ല്‍ ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിമത നീക്കങ്ങള്‍ ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *