• Home
  • latest news
  • വാനമ്പാടിക്ക്‌ യാത്രാമൊഴി: സംസ്‌കാരം 6.30 ന്‌ , പ്രധാനമന്ത്രി മുംബൈയിലെത്തി

വാനമ്പാടിക്ക്‌ യാത്രാമൊഴി: സംസ്‌കാരം 6.30 ന്‌ , പ്രധാനമന്ത്രി മുംബൈയിലെത്തി

ലതാ മങ്കേഷ്‌കറിന്റെ ശവസംസ്‌കാരം വൈകീട്ട്‌ 6.30-ന്‌ മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കും. അന്ത്യാഞ്‌ജലി അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി.

ശിവാജി പാര്‍ക്കില്‍ ഒരുക്കിയ ശവസംസ്‌കാര സ്ഥലം

മുംബൈയിലെ വീട്ടില്‍ നിന്നും ത്രിവര്‍ണ പതാക പുതപ്പിച്ച ഇതിഹാസഗായികയുടെ ഭൗതിക ശരീരം പുഷ്‌പങ്ങള്‍ കൊണ്ടലംകരിച്ച സൈനിക വാഹനത്തില്‍ വിലാപ യാത്രയായി ശിവാജി പാര്‍ക്കിലേക്ക്‌ കൊണ്ടുപോയി.

ത്രിവർണപതാകയിൽ പൊതിഞ്ഞ ലതാ മങ്കേഷ്‌കറിന്റെ മൃതദേഹം വെളുത്ത പൂക്കൾ കൊണ്ട് അലങ്കരിച്ച സൈനിക ട്രക്കിൽ കിടത്തിയാണ് അന്തിമ യാത്രയായത്. ആയിരങ്ങള്‍ വഴിയോരത്ത്‌ കാത്തു നിന്ന്‌ പ്രിയ ഗായികയ്‌ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചു.

ശിവാജി പാര്‍ക്കിലേക്കുള്ള അന്ത്യായാത്ര

സംസ്‌കാര ചടങ്ങിൽ പ്രധാന മന്ത്രിക്കു പുറമേ മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *