അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടു പിടിച്ച ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്നു മുതല്‍ ഗോവയിലും യു.പി.യിലും ബി.ജെ.പിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങുന്നു. യു.പി.യില്‍ ലഖ്‌നൗവില്‍ അമിതാഷായും ഗോവയില്‍ പനാജിയില്‍ നിതിന്‍ ഗഡ്‌കരിയും പത്രിക പുറത്തിറക്കും. പ്രധാനമന്ത്രി നേരന്ദ്രമോദി ഗോവയില്‍ 20 കേന്ദ്രങ്ങളില്‍ വിര്‍ച്വല്‍ റാലികളെ ഇന്ന് അഭിസംബോധന ചെയ്യും. നോര്‍ത്ത് ഗോവയില്‍ വൈകീട്ട് 4.30-നാണ് വിര്‍ച്വല്‍ റാലികള്‍.
പഞ്ചാബില്‍ നിര്‍ണായകമായ നീക്കമാണ് ഇന്ന് കോണ്‍ഗ്രസ് നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിങ് ചന്നിയെ പാര്‍ടി പ്രഖ്യാപിക്കും.
സംസ്ഥാന പാര്‍ടി അധ്യക്ഷന്‍ നവ്‌ജോത് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സിദ്ദുവിനെ തള്ളി ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നത്. സമവായം എന്ന നിലയില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കിട്ട് രണ്ടര വര്‍ഷം വീതം രണ്ടു പേര്‍ക്കും നല്‍കുക എന്ന ഫോര്‍മുലയും പാര്‍ടി പരിഗണിച്ചിരുന്നു. എന്നാല്‍ ഇത് പ്രഖ്യാപിക്കാനിടയില്ല. ലുധിയാനയില്‍ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ റാലിയിലാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.













