• Home
  • kerala
  • വിശുദ്ധനാകാന്‍ ശിവശങ്കരന്‍…സ്വപ്‌ന പറയുമ്പോള്‍ അഴിഞ്ഞു വീഴുമോ മുഖംമൂടികള്‍

വിശുദ്ധനാകാന്‍ ശിവശങ്കരന്‍…സ്വപ്‌ന പറയുമ്പോള്‍ അഴിഞ്ഞു വീഴുമോ മുഖംമൂടികള്‍

അശ്വത്ഥാമാവ്‌ വെറും ആനയാണ്‌ എന്നറിയാതെ, തന്റെ മകനായ അശ്വത്ഥാമാവ്‌ ആണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ ചതിയില്‍ വീണുപോയ മഹാഭാരതത്തിലെ ദ്രോണരെപ്പോലെയാണ്‌ എന്ന്‌ ഭംഗ്യന്തരേണ സമര്‍ഥിച്ചുകൊണ്ട്‌ സ്വര്‍ണക്കളളക്കടത്ത്‌ കേസില്‍ വിവാദനായകനായ ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍ എം.ശിവശങ്കര്‍ ആത്മകഥയെഴുതി പ്രസിദ്ധീകരിക്കുമ്പോള്‍ താന്‍ വിശുദ്ധനാണെന്ന്‌ തെളിയിക്കാനുള്ള വ്യഗ്രത ഒരോ വരിയിലും കാണുക സ്വാഭാവികം. പക്ഷേ സ്വപ്‌ന സുരേഷ്‌ പറയാന്‍ തുടങ്ങുമ്പോള്‍ വിശുദ്ധപദവികള്‍ നഷ്ടപ്പെടുന്ന ശിവശങ്കറിനെയാണ്‌ കാണാന്‍ കഴിയുക എന്നതിന്റെ സൂചനകള്‍ പുറത്തുവന്നു കഴിഞ്ഞു.

ശിവശങ്കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ് വന്നരിക്കയാണ് .മലയാളത്തിലെ പ്രധാന ടെലിവിഷൻ മാധ്യമങ്ങൾക്കു നല്‍കിയ അഭിമുഖങ്ങളിലാണ് സ്വപ്‌ന തുറന്നു പറയുന്നത്. ശിവശങ്കര്‍ തന്നെ കുറ്റപ്പെടുത്തി വിശുദ്ധനാവാന്‍ ശ്രമിക്കുന്നതിന്റെ രോഷത്തിലാണ്‌ സ്വപ്‌ന സ്വകാര്യാനുഭവങ്ങള്‍ തുറന്നു പറയാന്‍ ആദ്യമായി തയ്യാറായിരിക്കുന്നത്‌. തന്നെ നശിപ്പിച്ചത് ശിവശങ്കർ ആണ് . വി.ആര്‍.എസ് എടുത്ത് യുഎയില്‍ ഒരുമിച്ച് താമസിക്കാമെന്ന് അദേഹം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷത്തിലേറെയാണ് അദേഹം തന്റെ ജീവിതത്തിന്റെ ഭാഗമാണ്. രണ്ടുമാസത്തിലൊരിക്കല്‍ അദേഹവും ഒരുമിച്ചുള്ള യാത്രപതിവായിരുന്നു. ബെംഗളൂരുവില്‍ പതിവായി പോയി. യൂണിടാക്കിന്റെ നിര്‍ദേശം അനുസരിച്ചാണ് മൊബൈല്‍ഫോണ്‍ നല്‍കിയത്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ചത് ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചാണ്.

കസ്റ്റംസ് ബാഗേജ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറെ വിളിച്ചു. ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന പറഞ്ഞു. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ്. ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്ന പറഞ്ഞു. ഒരു ഐ ഫോണ്‍ നല്‍കി ഉന്നതനായ ഒരാളെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഒരു മൊബൈൽ ഫോൺ കൊടുത്തു ഇത്രയും ഉന്നതനായ ഉദ്യോഗസ്ഥനെ ചതിക്കാൻ മാത്രം താൻ അത്രയും വളർന്നിട്ടില്ല.

മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ഫ്ലാറ്റില്‍ പോയിരുന്നു. ശ്രീരാമകൃഷ്ണന് പലതും അറിയാമയിരുന്നു. കടയുടെ ഉദ്ഘാടനത്തിന് സ്പീക്കറെ താന്‍ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ക്ഷണിച്ചത്. സ്പീക്കര്‍ തന്നെ തള്ളിപറഞ്ഞത് വിവരമില്ലാത്തതിനാലാണ്. താന്‍ ഡിപ്ലോമാറ്റ് അല്ലായിരുന്നുവെന്ന് സ്പീക്കര്‍ക്ക് അറിയാമായിരുന്നു. വ്യക്തിപരമായ അടുപ്പമായിരുന്നു. ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. പല സ്ഥലത്തും ശ്രീരാകൃഷ്ണനെ കാണാന്‍ പോയിട്ടുണ്ട്. സ്പീക്കര്‍ തന്നെ കാറില്‍ വിളിച്ചുകൊണ്ടു പോയിരുന്നുവെന്നും സ്വപ്‌ന ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായി ചര്‍ച്ച ചെയ്താണ് ലൈഫ്മിഷന്റെ കാര്യങ്ങള്‍ നീക്കിയതെന്ന് സ്വപ്‌ന പറയുന്നു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ലൈഫ്മിഷന്‍ പ്രോജക്ടില്‍ ഇടപെട്ടിരുന്നത് ശിവശങ്കറുമായാണ്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. നിരവധി ചര്‍ച്ചകള്‍ ഇവര്‍ തമ്മില്‍ നടന്നു. കണ്‍സള്‍ട്ടന്‍സി യൂണിസെഫിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിക്കും അറിയാമായിരിക്കാം. അതിനെക്കുറിച്ച് വ്യക്തതയില്ല. മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എല്ലാറ്റിലും ശിവശങ്കറാണ് ഇടപെട്ടിരുന്നത്. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്തതിലും നശിപ്പിച്ചതിലും ശിവശങ്കറിന് വലിയ പങ്കുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്‌പേസ് പാര്‍ക്ക് പ്രോജക്ടില്‍ നിയമിച്ചത് അദ്ദേഹമാണ്. ഒറ്റ ഫോണ്‍ കോളിലാണ് നിയമനം നടത്തിയത്.

തന്നോട് ഒളിവില്‍ പോകാന്‍ പറഞ്ഞത് ശിവശങ്കരനായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്നപ്പോള്‍ തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ തിരക്കഥയായിരുന്നു. സ്വര്‍ണ്ണം പിടികൂടിയ നയതന്ത്രബാഗേജില്‍ സ്വര്‍ണ്ണമായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നു. അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരന്‍ പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍ നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും ശിവശങ്കരനാണ്. ഐഫോണ്‍ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താന്‍ നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ കംപാനിയന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിതത്തില്‍. കിട്ടിയ സമ്മാനങ്ങളില്‍ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെങ്കിലും പറയാനാണെങ്കില്‍ താനും പുസ്തകം എഴുതാം. വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ആക്ഷേപിക്കുകയാണ് ഇപ്പോള്‍. എന്റെ ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല.

“എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താന്‍ താത്പര്യപ്പെടുന്നില്ല “–സ്വപ്ന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *