ആലപ്പുഴ സിപിഎം ബ്രാഞ്ച് സമ്മേളനത്തിനിടെ കാണാതായ സിപിഎം പ്രവര്‍ത്തകന്‍ സജീവന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം. കഴിഞ്ഞ സെപ്തംബര്‍ 29 മുതലാണ് മത്സ്യത്തൊഴിലാളിയായ സജീവനെ കാണാതാകുന്നത്.
കരിമണല്‍ വിരുദ്ധസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്ന പ്രാദേശിക നേതാവാണ് സജീവന്‍. ഇതിന്റെ പേരില്‍ ഏതെങ്കിലും ലോബികള്‍ തട്ടിക്കൊണ്ടുപോയതാണോ എന്നാണ് സജീവന്റെ ബന്ധുക്കളുടെ ഒരു സംശയം.അതല്ല, സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ചില നേതാക്കള്‍തന്നെ സജീവനെ മാറ്റിയതാണോയെന്നും ബന്ധുക്കള്‍ സംശയിക്കുന്നു.
സജീവന്‍ പൊഴിമുഖത്തെ ഒഴുക്കില്‍ പെട്ടതാണെന്ന് ആണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ഇത് രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വിശദമായ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം













