കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ക്രിട്ടി ക്കൽ കെയർ ഐ സി യുവിൽ പാമ്പുകടിയേറ്റ് ചികിത്സയിൽ കഴി യുന്ന വാവ സുരേഷ് എന്ന ബി.സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക്. സുരേഷിനെ ഐ.സി.യു.വിൽ നിന്നും തൊട്ടടുത്ത മുറിയിലേക്ക് മാറ്റി. ഓർമ്മശക്തിയും സംസാരശേഷിയും പൂർണ്ണമായും വീണ്ടെടുത്തു. ആഹാരം നൽകിത്തുടങ്ങി.
ആന്റിബയോട്ടിക് ഉൾപ്പെടെയുളള മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ട് എന്നും ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.













