• Home
  • kerala
  • സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നു

സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നു

കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളിലെ എസ്‌.എസ്‌.എല്‍.സി. പ്ലസ്‌ വണ്‍, ടു ക്ലാസുകള്‍
അടുത്ത തിങ്കളാഴ്‌ച മുതലും ഒന്നു മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളും ക്രഷുകളും കിന്റര്‍ ഗാര്‍ട്ടണ്‍ ക്ലാസുകളും ഫ്രിബ്രവരി 14 മുതലും തുറക്കാൻ സർക്കാർ തീരുമാനിച്ചു. കോളേജുകളിലെ ബിരുദ, ബിരുദാനന്തര ക്ലാസുകളും ഏഴാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടര്‍ന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു.

ഞായറാഴ്ച ലോക് ഡൗൺ തുടരും . ഞായറാഴ്ച ആരാധനയിൽ 20 പേർക്ക് പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *