നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച ഉത്തരവ് പറയുമെന്ന് ഹൈകോടതി.
വിധി പറയാനെടുക്കുന്ന കാല താമസം അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ദിലീപിന്റെ വാക്കുകൾ ശാപ വാക്കുകളായി കാണാനാവില്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് തീരുമാനിച്ചിരുന്നു.
അതേസമയം ഗൂഢാലോചന കുറ്റം നിലനിൽക്കുമോ എന്ന് കോടതിയുടെ ചോദ്യത്തിന് ഇതൊരു അസാധാരണ കേസാണെന്ന് പ്രോസീക്യൂഷൻ മറുപടി പറഞ്ഞു. ഗൂഢാലോചനയ്ക്ക് സാക്ഷിയുമുണ്ട്. ഉദ്യോഗസ്ഥരെ പച്ചക്ക് കത്തിക്കണം. തന്റെ ദേഹത്ത് കൈ വെച്ച സുദർശന്റെ കൈ വെട്ടണം. ലക്ഷ്യംവെച്ചത് ആരെയെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ കൊല നടത്തണമെന്നും ദിലീപ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഉണ്ട്.ഇത് എങ്ങനെ ശാപ വാക്കുകളാകും എന്നും പ്രോസീക്യൂഷൻ ചോദിച്ചു.













